എന്താണ് ജനറിക് മരുന്നുകളും ബ്രാൻഡഡ് മരുന്നുകളും തമ്മിലുള്ള വ്യത്യാസം .ഓരോ മരുന്നുകളും വര്ഷങ്ങളായി വ്യത്യസ്തമായ പരീക്ഷണ ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടാണ് വിപണനത്തിനെത്തുന്നത് . 20 വര്ഷങ്ങളോളം എടുക്കും പേറ്റന്റ് ലഭിക്കുവാൻ . പേറ്റന്റ് ലഭിച്ചു കഴിഞ്ഞാൽ അത് ജനറിക് മെഡിസിൻ വിഭാഗത്തിലേക് വരും.
ജനറിക് മെഡിസിന്റെയും ബ്രാൻഡഡ് മെഡിസിന്റെയും വ്യത്യാസം പറയുക ആണെങ്കിൽ ഉദാഹരണം പാരസെറ്റമോൾ മരുന്നിന്റെ ജനറിക് നാമം ആണ് പാരസെറ്റമോൾ പക്ഷെ വിപണിയിൽ നമുക്കു അത് പല പേരുകളിൽ ലഭിക്കുന്നു, കാല്പോൾ, ഡോളോ ,മെറ്റാസിന് എന്നിങ്ങനെ പല പേരുകളിൽ, പക്ഷെ ഇവയെല്ലാം പാരസെറ്റമോൾ എന്ന മരുന്ന് ഉൽപാദിക്കുന്ന കമ്പനി അഥവാ ബ്രാൻഡുകളുടെ പേരുകളാണ് .ഇവയെല്ലാം പാരസെറ്റമോൾ മെഡിസിനെസ് തന്നെ ആണ്.
പലരും മരുന്നുകളുടെ വിലയിൽ ആശങ്ക പറയാറുണ്ട്. ഡോക്ടർമാർ മിക്കവാറും ബ്രാൻഡ് നെയിം ആണ് ഉപയോഗിക്കാറ് .ഓരോ കമ്പനികളും അവരുടെ താല്പര്യാർത്ഥമുള്ള വിലകളാണ് ഇടുന്നതും .നിറത്തിലും ,ആകാരത്തിലും ,രുചിയിലും ഉള്ള വ്യത്യാസം ഒഴിച്ചാൽ ഇവയെലാം ഒരു ജനറിക് നാമത്തിൽ വരുന്ന ഒരേ മെഡിസിനെസ് തന്നെയാണ്.
അതിനാൽ ആശങ്കയുടെ ഒരു ആവശ്യവും ഇവിടെയില്ല .
ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ ഞങ്ങളുടെ യൂട്യൂബ് ചാനൽ സന്ദർശിച്ചു വീഡിയോ കാണുകാ , സബ്സ്ക്രൈബ് ചെയ്യുക .